Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ വൈറ്റ് ഹെല്‍മറ്റ്‌സ് സ്ഥാപകന്‍ തുര്‍ക്കിയില്‍ മരിച്ച നിലയില്‍

അങ്കാറ: മുന്‍ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനും സിറിയയിലെ സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മറ്റ്‌സ് സ്ഥാപകനുമായ ജെയിംസ് ലേ മെസൂറിയറെ തുര്‍ക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യ ഇസ്താംബൂളിലെ ബിയോഗ്ലു ജില്ലയിലെ അദ്ദേഹത്തിന്റെ വസതിക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

പള്ളിയിലേക്കു പോയ വിശ്വാസികളാണ് മൃതദേഹം കണ്ടതെന്ന് തുര്‍ക്കി ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ അനദോലു ഏജന്‍സി അറിയിച്ചു. മെസൂറിയുടെ മരണത്തെക്കുറിച്ച് സമഗ്രമായ ഭരണകൂട ജൂഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതായി ഇസ്താംബൂള്‍ ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. അദ്ദേഹത്തിന്റെ തലയിലും കാലിലും ഒടിവും ക്ഷതവും ഏറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം വീടിന്റെ ബാല്‍ക്കണയില്‍ നിന്നും വീണതാകാമെന്നും ചാടി ആത്മഹത്യ ചെയ്തതാകാമെന്നും പൊലിസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles