Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബില്‍ കോവിഡ് ടെസ്റ്റിനായി ആകെയുള്ളത് ഒരു മെഷീന്‍

ഇദ്‌ലിബ്: യുദ്ധ കലുഷിത ഭൂമിയായ വടക്കുകിഴക്കന്‍ സിറിയയിലെ ഇദ്‌ലിബില്‍ കോവിഡ് പരിശോധന നടത്താനായി ആകെയുള്ളത് ഒരു മെഷീന്‍ മാത്രം. ഇവിടെ ആശുപത്രി സൗകര്യങ്ങളും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും ക്ഷാമമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് മില്യണ്‍ ജനങ്ങളാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്. ഈ ആളുകള്‍ക്കെല്ലാം ആകെയുള്ളതാണ് ഈ ഒരു മെഷീന്‍ എന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

സിറിയയില്‍ വിമതര്‍ കൈയടക്കിയ അവസാന ശക്തികേന്ദ്രമാണ് ഇദ്‌ലിബ്. മേഖലയില്‍ വൈറസിന്റെ വ്യാപനമുണ്ടായല്‍ സ്ഥിതി കൂടുതല്‍ വഷളാകും. അത്രയും ആളുകളെ ചികിത്സിക്കാനോ പരിശോധിക്കാനോ ഉള്ള സൗകര്യം ഇവിടെയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുള്ള ഏക ഉപകരണമാണിതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles