Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ ഭരണകൂടം അതിര്‍ത്തിയിലേക്ക് സൈന്യത്തെ വിന്യസിക്കുന്നു

ഡമസ്‌കസ്: തുര്‍ക്കിയുടെ സൈനിക നടപടിയെ ചെറുക്കുന്നതിനും കുര്‍ദ് പോരാളികള്‍ക്ക് പിന്തുണനല്‍കുന്നതിനുമായി സിറിയന്‍ ഭരണകൂടം വടക്കുകിഴക്കന്‍ പ്രവിശ്യയിലേക്ക് സൈന്യത്തെ വിന്യസിക്കുമെന്ന് മേഖലയിലെ കുര്‍ദ് നേതൃത്വം ഞായാറാഴ്ച വ്യക്തമാക്കി. സിറയിയിലെ കുര്‍ദുകള്‍ക്ക് ശക്തമായ സൈനിക പിന്തുണയാണ് സിറിയന്‍ ഭരണകൂടം നല്‍കിയിരിക്കുന്നത്. മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘട്ടനത്തില്‍ അകപ്പെടാതിരിക്കാന്‍ സൈന്യത്തെ പ്രദേശത്ത് നിന്ന് പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയതിന് മണക്കൂറുകള്‍ക്ക് ശേഷമാണ് സിറിയയുടെ സൈനിക പിന്തുണ വരുന്നത്.

തുര്‍ക്കിയുടെ നടപടിയെ ചെറുക്കുന്നതിനായി സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദുമായി ധാരണയിലെത്തിയതായി കുര്‍ദ് നേതൃത്വത്തിലുളള ഭരണകൂടം മുഖപുസ്തകത്തിലിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. തുര്‍ക്കിക്കെതിരല്‍ ലോക വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരികയാണ്.

Related Articles