Current Date

Search
Close this search box.
Search
Close this search box.

‘വാഴപ്പഴം വിഡിയോ’; സിറിയക്കാരെ നാടുകടത്താനൊരുങ്ങി തുര്‍ക്കി

അങ്കാറ: പ്രകോപനപരവും വിദ്വേഷപൂര്‍ണവുമായ ‘വാഴപ്പഴം’ വിഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വിവിധ സിറയക്കാരെ രാജ്യത്തുനിന്ന് പുറത്താക്കാനൊരുങ്ങി തുര്‍ക്കി. ആതിഥേയ തുര്‍ക്കി സമൂഹവും കുടിയേറ്റക്കാരായ സിറിയക്കാരും തമ്മില്‍ സാമ്പത്തിക സുസ്ഥിതയുടെ പേരില്‍ രാജ്യത്ത് അസ്വസ്ഥത നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് തുര്‍ക്കി നടപടി കൈകൊണ്ടിരിക്കുന്നത്.

പടിഞ്ഞാറന്‍ നഗരമായ ഇസ്മറില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ എട്ട് സിറിയക്കാരെ കസ്റ്റഡിയിലെടുത്തതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ ഡെമിറോറന്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മറ്റ് ഏഴ് വിദേശ പൗരന്മാരെ നാടുകടത്താനുള്ള നടപടി നടന്നുകൊണ്ടിരിക്കുകയാണെന്ന് തുര്‍ക്കി കുടിയേറ്റ അതോറിറ്റി ഈ ആഴ്ചയുടെ തുടക്കത്തില്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 17ന് ഇസ്താംബൂള്‍ തെരുവില്‍ സിറിയന്‍ യുവതിയും ഒരു കൂട്ടം തുര്‍ക്കിക്കാരും തമ്മിലുണ്ടായ തര്‍ക്കം ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിരുന്നു. ‘നിങ്ങള്‍ സുഖമായി ജീവിക്കുന്നു, എനിക്ക് ഒരു വാഴപ്പഴം കഴിക്കാന്‍ കഴിയുന്നില്ല. നിങ്ങള്‍ കിലോ കണക്കിന് വാഴപ്പഴം വാങ്ങുന്നു’ എന്ന് ഒരു മധ്യവയസ്‌കന്‍ പരാതിപ്പെടുന്നത് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വിഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന്, സിറിയക്കാരെന്ന് അവകാശപ്പെടുന്നവര്‍ വാഴപ്പഴം കഴിക്കുന്ന വിഡിയോ പ്രചരിപ്പിക്കുകയായിരുന്നു -അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിക്കാരനായ മധ്യവയസ്‌കനെ പരിഹസിച്ച് വിവിധ വിഡിയോകള്‍ പ്രചരിച്ചിരുന്നു.

ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് തുര്‍ക്കിയാണ്. അതില്‍ കൂടുതലും (3.6 മില്യണ്‍) സിറിയന്‍ അഭയാര്‍ഥികളാണ്. 2011ലെ സിറിയന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ സിറിയക്കാരെ വലിയതോതില്‍ തുര്‍ക്കി സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, ഉയര്‍ന്ന തൊഴിലില്ലായ്മക്കും പണപ്പെരുപ്പത്തിനുമിടയില്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കഷ്ടപ്പെടുമ്പോള്‍ സിറിയക്കാര്‍ ഉയര്‍ന്ന ജീവിത നിലവാരത്തിലാണ് കഴിയുന്നതെന്ന് ചില തുര്‍ക്കികള്‍ പരാതിപ്പെടുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles