Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ യുദ്ധം: പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

ദമസ്‌കസ്: ആഭ്യന്തര യുദ്ധം ഒരിടവേളക്കു ശേഷം രൂക്ഷമായ സിറിയയില്‍ നിന്നും പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി പലായനം ചെയ്യുന്നത്. രക്തരൂക്ഷിതമായ യുദ്ധ ഭൂമിയില്‍ നിന്നും കിട്ടിയ സാധനങ്ങളുമായി എങ്ങോട്ടെന്ന് അറിയാതെയാണ് മിക്ക സിറിയന്‍ കുടുംബങ്ങളും പലായനം ചെയ്യുന്നത്. ഇതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

റഷ്യയുടെ നേതൃത്വത്തിലുള്ള യുദ്ധ മുന്നണി കഴിഞ്ഞ ദിവസങ്ങളിലായി വ്യോമാക്രമണം രൂക്ഷമാക്കിയതോടെയാണ് പതിനായിരക്കണക്കിന് ഗ്രാമീണര്‍ തങ്ങളുടെ വീട് വിട്ടെറിഞ്ഞ് നാടുവിട്ടത്. പലരുടെയും വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.
കുറച്ച് പുതപ്പുകളും പായകളും പാത്രങ്ങളും തുടങ്ങി അവശ്യവസ്തുക്കളുമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം അയല്‍നാടുകളിലേക്ക് പലായനം ചെയ്യുന്നത്. സിറിയയില്‍ വിമത വിഭാഗം അവശേഷിക്കുന്ന ഇദ്‌ലിബ് പ്രവിശ്യയിലാണ് ബോംബിങ് രൂക്ഷമാക്കിയത്.

കഴിഞ്ഞ ദിവസം ഇദ്‌ലിബിലെ മാര്‍ക്കറ്റില്‍ നടന്ന വ്യോമാക്രമണത്തില്‍ 20ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.

Related Articles