Current Date

Search
Close this search box.
Search
Close this search box.

കനത്ത മഞ്ഞുവീഴ്ച: ദുരിതപര്‍വത്തില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍

ദമസ്‌കസ്: സിറിയ, ലെബനാന്‍, ഫലസ്തീന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഞ്ഞുവീഴ്ച മൂലം ദുരിതമനുഭവിക്കുകയാണ് സിറിയന്‍ അഭയാര്‍ത്ഥികള്‍. സിറിയന്‍ അഭയാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ പലായനം ചെയ്ത രാജ്യങ്ങളാണിവ. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്ചയും ശൈത്യക്കാറ്റുമാണ് അനുഭവപ്പെട്ടത്.

ഇതോടെ ടെന്റുകളിലും ക്യാംപുകളിലും കഴിയുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ ദുരിതപര്‍വം താണ്ടുകയായിരുന്നു. ഈ മേഖലകളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. സിറിയ- തുര്‍ക്കി അതിര്‍ത്തിയിലെ അഭയാര്‍ത്ഥികളും കഷ്ടതയനുഭവിച്ചതായി പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാംപുകളെയാണ് മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചത്. ഇതോടെ ഇവരുടെ ദൈനംദിന ജീവിതം ദുഷ്‌കരമായി.

കനത്ത മഞ്ഞിനെ പ്രതിരോധിക്കാനുള്ള സംവിധാനമില്ലാതെ അഭയാര്‍ത്ഥികള്‍ ദുരിതമനുഭവിച്ചു. വാഹനഗതാഗതം തടസ്സപ്പെട്ടതിനാല്‍ സന്നദ്ധ സംഘടനകള്‍ക്കും ഏജന്‍സികള്‍ക്കും ഇവിടെയെത്താനും സാധിച്ചില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇവിടേക്ക് സഹായമെത്തിക്കാന്‍ സാധിച്ചില്ല. വടക്കന്‍ നഗരമായ അലപ്പോയിലും സ്ഥിതിഗതികള്‍ സമാനമായിരുന്നു. നിരവധി വീടുകള്‍ക്കും ടെന്റുകള്‍ക്കും മഞ്ഞുവീഴ്ചയില്‍ കേടുപാടുണ്ടായി. ഇതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

Related Articles