Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രഹസനമെന്ന് ആരോപണം

ദമസ്‌കസ്: അടുത്ത മാസം സിറിയയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഹസന നാടകമാണെന്ന് ആരോപണം. നിലവിലെ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ എതിരാളികളാണ് മെയ് 26ന് നടക്കുന്ന തെരഞ്ഞെടുപ്പ് തികച്ചും പ്രഹസനമാണെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഞായറാഴ്ചയാണ് അധികൃതര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

സിറിയയില്‍ തന്റെ ഭരണത്തിനെതിരായി നടക്കുന്ന പ്രതിഷേധത്തിനെതിരെ അസദ് സൈന്യം നടത്തുന്ന അക്രമാസക്തമായ അടിച്ചമര്‍ത്തല്‍ പതിറ്റാണ്ടുകളായി നടക്കുന്ന ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചിരിക്കുകയാണ്.

മാത്രമല്ല, ഈ വര്‍ഷം നടക്കുമെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ വിശ്വാസമില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ 10 ദിവസത്തിനകം തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വ അപേക്ഷ സമര്‍പ്പിക്കണമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ ഹമൂദ സബാഗ് കഴിഞ്ഞ ദിവസം പറഞ്ഞു. പാര്‍ലമെന്റിലെ 35 അംഗങ്ങളുടെ പിന്തുണ പ്രസിഡന്റിന് ആവശ്യമുണ്ട്. നിലവില്‍ അസദിന്റെ ബഅസ് പാര്‍ട്ടി കൈയടക്കിയിരിക്കുകയാണ് ഈ 35 സീറ്റും.

അതേസമയം, തകര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ മെയ് 26ന് നടക്കുന്ന വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പാശ്ചാത്യ രാഷ്ട്രങ്ങളം ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, അമേരിക്ക എന്നീ രാഷ്ട്രങള്‍ ഇതിനോടകം തന്നെ ബഹിഷ്‌കരണാഹ്വാനം പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles