Current Date

Search
Close this search box.
Search
Close this search box.

സിറിയ: ബശ്ശാര്‍ അല്‍ അസദ് ഗ്രാന്‍ഡ് മുഫ്തിയെ പുറത്താക്കി

ദമസ്‌കസ്: രാജ്യത്തെ ഗ്രാന്‍ഡ് മുഫ്തി അഹ്‌മദ് ബദ്‌റുദ്ധീന്‍ ഹസൂനെ സ്ഥാനത്തുനിന്ന് നീക്കിയതായി സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് തിങ്കളാഴ്ച ഉത്തരവിറക്കി. പുറത്താക്കിയതിന്‍രെ കാരണം വ്യക്തമല്ല. വിശുദ്ധ റമദാന്‍ മാസത്തിലെ തുടക്കവും ഒടുക്കവും നിശ്ചയിക്കുന്നതും, ഫത്‌വകള്‍ പുറപ്പെടുവിക്കുന്നതുമുള്‍പ്പെടെ നേരത്തെ മുഫ്തിയില്‍ നിക്ഷിപ്തമായിരുന്ന ചുമതല കര്‍മശാസ്ത്ര സമിതിയെയാണ് (Council of Jurisprudence Scholars) ഏല്‍പിച്ചിരിക്കുന്നത്.

ഉത്തരവിലൂടെ, ഗ്രാന്‍ഡ് മുഫ്തിക്ക് കീഴിലുള്ള മതകാര്യ, വഖ്ഫ് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനവും കര്‍മശാസ്ത്ര സമിതിയുടെ അധികാരവും നിയന്ത്രിക്കുന്ന നിയമത്തിന്റെ ആര്‍ട്ടിക്കില്‍ 35 റദ്ദാക്കിയിരിക്കുകയാണ്. അതേസമയം, വഖ്ഫ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ അധികാരം ശക്തിപ്പെടുത്തുകയും ചെയ്തു.

ബശ്ശാര്‍ അല്‍ അസദിന്റെ ഈ തീരുമാനത്തെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ഊഹാപോഹങ്ങളാണ് നിലനില്‍ക്കുന്നത്. ഈ മാസാദ്യം അന്തരിച്ച പ്രശസ്ത സിറിയന്‍ ഗായകന്‍ സബാഹ് ഫഖ്‌രിയുടെ സംസ്‌കാര ചടങ്ങിനിടെ ചില ഖുര്‍ആനിക സൂക്തങ്ങള്‍ ഹസന്‍ വ്യാഖ്യാനിച്ചതിനെ തുടര്‍ന്ന് സിറിയന്‍ കര്‍മശാസ്ത്ര സമിതി ശക്തമായി വിമര്‍ശിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ് വന്നിരിക്കുന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXV

Related Articles