Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബ്: സിറിയന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിയേറ്റ് തകര്‍ന്നു

ദമസ്‌കസ്: സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ കേന്ദ്ര ബിന്ദുവായി മാറിയ ഇദ്‌ലിബില്‍ സംഘര്‍ഷം ഒഴിയുന്നില്ല. വെള്ളിയാഴ്ച സിറിയന്‍ ഹെലികോപ്റ്റര്‍ വെടിയേറ്റ് തകര്‍ന്നു വീണു. ആക്രമണത്തില്‍ ഹെലികോപ്റ്ററിലെ മുഴുവന്‍ അംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിമതരുടെ ശക്തികേന്ദ്രമായ വടക്കുകിഴക്കന്‍ സിറിയയിലെ അലപ്പോക്ക് പടിഞ്ഞാറാണ് കഴിഞ്ഞ ദിവസം സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

മിസൈല്‍ കൊണ്ടാണ് ചോപ്പര്‍ തകര്‍ന്നതെന്നും അലപ്പോക്ക് സമീപം ഉറും അല്‍ കുബ്‌റയുല്‍ വെച്ചാണ് മിസൈല്‍ ആക്രമണം ഉണ്ടായതെന്നും സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നില്‍ ആരാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും സിറിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles