Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ തകര്‍ന്നടിഞ്ഞ കെട്ടിടത്തിലും ഫ്‌ളോയ്ഡിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പെയിന്റിങ്

ദമസ്‌കസ്: ലോകമെങ്ങും ഇപ്പോള്‍ ജോര്‍ജ് ഫ്‌ളോയിഡിനു വേണ്ടിയുള്ള ഐക്യദാര്‍ഢ്യ പോരാട്ടങ്ങളും സംഗമങ്ങളുമാണ് അരങ്ങേറുന്നത്. വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത രീതിയിലുള്ള സമരപോരാട്ടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ് സിറിയയില്‍ നിന്നുള്ള വേറിട്ട പ്രതിരോധം. ആഭ്യന്തര യുദ്ധം മൂലം തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളില്‍ ജോര്‍ജിന്റെ മ്യൂറല്‍ പെയിന്റിങ് വരച്ചാണ് സിറിയന്‍ കലാകാരനായ അസീസ് അല്‍ അസ്മര്‍ പ്രതിഷേധിച്ചത്.

ഇദ്‌ലിബിലെ വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് സിറിയന്‍ ഗ്രാഫിറ്റി കലാകാരന്‍ കൂടിയായ അസീസ് എന്ന 48കാരന്‍ മനോഹരമായി ഫ്‌ളോയിഡിന്റെ ചിത്രം വരച്ചത്. തന്റെ ജന്മ ഗ്രാമമായ ബിന്നിഷ് നഗരത്തിലെ ബോംബിങ്ങില്‍ തകര്‍ന്ന തന്റെ വീടിന്റെ ചുമരിലാണ് അദ്ദേഹം ചിത്രം വരച്ചത്. യു.എസിലും ലോകത്തും നിലനില്‍ക്കുന്ന വംശവെറിക്കെതിരെയുള്ള സമരങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടാണ് ചിത്രം വരച്ചതെന്ന് അസ്മര്‍ പറഞ്ഞു. ഞങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളാണ്. ആഗോള മാനുഷിക പ്രശ്‌നങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles