Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ യുദ്ധത്തിന്റെ നാശനഷ്ടം 388 ബില്യണ്‍ ഡോളര്‍: യു.എന്‍

ദമസ്‌കസ്: കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധം മൂലം രാജ്യത്ത്് 388 ബില്യണ്‍ ഡോളര്‍ നാശനഷ്ടമുണ്ടായതായി യു.എന്‍ അറിയിച്ചു. സാമ്പത്തികപരമായും സാമൂഹികപരമായുമുണ്ടായ നാശനഷ്ടമാണിതെന്നും യുദ്ധത്തിന്റെ ഭീകരതയാണിതിലൂടെ കാണുന്നതെന്നും യു.എന്‍ എകണോമിക് ആന്റ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വെസ്‌റ്റേണ്‍ ഏഷ്യ അറിയിച്ചു.

നാശനഷ്ടം സംഭവിച്ച വവസ്തുവകകള്‍,തകര്‍ന്ന റോഡുകള്‍,അടിസ്ഥാന സൗകര്യങ്ങള്‍,വീടുകള്‍ എന്നിവയെല്ലാം തന്നെ ഏകദേശം 120 ബില്യണ്‍ വരും.
എന്നാല്‍ ജീവഹാനിയും മനുഷ്യരുടെ മറ്റു നാശനഷ്ടങ്ങളും ഇതില്‍ പെടില്ല.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂതില്‍ വച്ച് 50 സിറിയന്‍,അന്താരാഷ്ട്ര തലവന്മാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നാശനഷ്ടം കണക്കാക്കിയത്.

Related Articles