Current Date

Search
Close this search box.
Search
Close this search box.

2011 മുതല്‍ സിറിയയില്‍ മരിച്ചു വീണത് 28,000 കുഞ്ഞുങ്ങള്‍

ദമസ്‌കസ്: 2011 മുതല്‍ രൂക്ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ സിറിയന്‍ മണ്ണില്‍ പിടഞ്ഞു വീണ് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 28,226. ലോക ശിശു ദിനത്തില്‍ സിറിയന്‍ മനുഷ്യാവകാശ സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. 2011 മുതലാണ് വിവിധ യുദ്ധ മുന്നണികള്‍ സിറിയയെ ശവപ്പറമ്പാക്കി മാറ്റിയത്.

മേഖലയില്‍ സ്ഥിരതയില്ലെന്നും പ്രത്യേകിച്ച് സിറിയയില്‍ കുട്ടികളുടെ കാര്യം വളരെ പ്രയാസത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2011 മാര്‍ച്ച് മുതല്‍ സിറിയന്‍ ഉപരോധ സൈന്യത്തിന്റെ ആക്രമണത്താല്‍ 22,444 കുട്ടികളാണ് കൊല്ലപ്പെട്ടത്. 196 കുട്ടികള്‍ രാസായുധപ്രയോഗത്തിലാണ് മരിച്ചത്. 394 പേര്‍ ക്ലസ്റ്റര്‍ ബോംബാക്രമണത്തിനിരയായാണ് കൊല്ലപ്പെട്ടത്. 301 പേര്‍ ഭക്ഷണം ലഭിക്കാതെയും മരുന്ന് ലഭിക്കാതെയുമാണ് മരിച്ചത്. 3155 കുട്ടികള്‍ ഇപ്പോഴും തടവില്‍ കഴിയുകയാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles