Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ആക്രമണത്തിനെതിരെ നടപടിയെടുക്കണം: യു.എന്നിനോട് സിറിയ

ദമസ്‌കസ്: തുടര്‍ച്ചയായി സിറിയയുടെ മണ്ണില്‍ ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ യു.എന്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിറിയന്‍ വിദേശകാര്യ മന്ത്രാലയം രംഗത്ത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സിറിയന്‍ വിദേശകാര്യ മന്ത്രാലയം യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസിനും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനും വെവ്വേറെ കത്ത് നല്‍കിയത്. 1974ലെ യു.എന്‍ സുരക്ഷ കൗണ്‍സില്‍ ഉടമ്പടിയിലെ 350ാം ആര്‍ട്ടികിളിന്റെ വ്യക്തമായ ലംഘനമാണിതെന്ന് പരാതിയില്‍ പറയുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി നീട്ടിക്കൊണ്ടു പോകലാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നും സിറിയ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ പിഞ്ചു കുഞ്ഞടക്കം നാലു പേരാണ് കൊല്ലപ്പെട്ടത്. 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ലബനാന്റെ വ്യോമപാതയില്‍ വെച്ചാണ് ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയത്.

Related Articles