Current Date

Search
Close this search box.
Search
Close this search box.

സിറിയ ഹഗിയ സോഫിയയുടെ ചെറുരൂപമൊരുക്കുന്നു

ദമസ്‌കസ്: തുര്‍ക്കിയിലെ ചരിത്രത്തിലിടം നേടിയ ആരാധനാലയമായ ഹഗിയ സോഫിയയുടെ മാതൃക പണിയാനൊരുങ്ങി സിറിയ. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് ആണ് ഇക്കാര്യമറിയിച്ചത്.

റഷ്യയുടെ സഹായത്തോടെയാണ് സിറിയ ഹഗിയ സോഫിയയുടെ ചെറുരൂപമൊരുക്കുന്നത്. തുര്‍ക്കി ഭരണകൂടം കെട്ടിടത്തെ മ്യൂസിയത്തില്‍ നിന്നും പള്ളിയാക്കി മാറ്റിയതിനെ എതിര്‍ത്താണ് കെട്ടിടം പണിയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഹഗിയ സോഫിയയുടെ തനിപ്പകര്‍പ്പായിരിക്കും പുതിയ കെട്ടിടത്തിലൂടെ അവതരിപ്പിക്കുക. ഹമയിലെ സെന്‍ട്രല്‍ പ്രവിശ്യയിലാണ് മിനി ഹഗിയ സോഫിയ സ്ഥാപിക്കുക.

രണ്ട് വിശ്വാസങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സംഭാഷണത്തിന്റെ പ്രാധാന്യം കാണിക്കുക എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശ്യമെന്ന് ലെബനാന്‍ ആസ്ഥാനമായുള്ള ന്യൂസ് ഔട്‌ലെറ്റ് അല്‍ മൊദന്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ പ്രധാന സഖ്യകക്ഷിയാണ് റഷ്യ.

Related Articles