Current Date

Search
Close this search box.
Search
Close this search box.

സിറിയ: ചര്‍ച്ചക്കായി ഉര്‍ദുഗാന്‍ യൂറോപ്യന്‍ നേതാക്കളെ ക്ഷണിക്കുന്നു

അങ്കാറ: സിറിയന്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളെയാണ് ഉര്‍ദുഗാന്‍ ചര്‍ച്ചക്കായി ക്ഷണിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍,ജര്‍മന്‍ ചാന്‍സലര്‍ അംഗലെ മെര്‍കല്‍ എന്നിവരെയാണ് ഉര്‍ദുഗാന്‍ ചര്‍ച്ചക്കായി ക്ഷണിച്ചത്.

ഇസ്താംബൂളില്‍ വെച്ച് ഈ മാസാവസാനമാകും ചര്‍ച്ച. ഒക്ടോബര്‍ 27നാണ് ചര്‍ച്ചയെന്ന് ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹിം കാലിന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച അനദോലു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ സെപ്റ്റംബറില്‍ ഇത്തരത്തില്‍ കൂടിക്കാഴ്ച നടത്താന്‍ ഉര്‍ദുഗാന്‍ തീരുമാനിച്ചിരുന്നു.

Related Articles