Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍: ശക്തമായി എതിര്‍ത്ത് സിറിയ

ദമസ്‌കസ്: വെസ്റ്റ് ബാങ്കിനെ ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള നടപടിയെ നിശിതമായി വിമര്‍ശിച്ച് സിറിയ രംഗത്ത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്റെ പ്രസ്താവനയേയും സിറിയന്‍ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തു. കഴിഞ്ഞ ദിവസം സിറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സന ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അധിനിവേശ സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണാത്മക വിപുലീകരണ സ്വഭാവമാണ് നെതന്യാഹുവിന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്നും സിറിയ കുറ്റപ്പെടുത്തി.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യന്‍ പദ്ധതി പ്രകാരം ജൂലൈ 1 ന് അധിനിവേശ വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞയാഴ്ച ഊന്നിപ്പറഞ്ഞിരുന്നു. തുടര്‍ന്ന് ഇസ്രായേലിനെ വിമര്‍ശിച്ച് വിവിധ രാഷ്ട്രങ്ങളും രാഷ്ട്ര നേതാക്കളും രംഗത്തുവന്നിരുന്നു.

Related Articles