Current Date

Search
Close this search box.
Search
Close this search box.

ബശ്ശാര്‍ അസദിന്റെ മകളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ സൈനികനെ കാണാനില്ല

ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ മകളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ സിറിയന്‍ സൈനികാംഗകത്തെ കാണ്മാനില്ല. അസദിന്റെ മകള്‍ സെയ്ന്‍ അസദിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഓണ്‍ലൈനിലൂടെ അഭിപ്രായം പ്രകടിപ്പിച്ച സൈനികന്‍ യസാന്‍ സുല്‍താനിയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. വിവാഹാഭ്യര്‍ത്ഥന നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇദ്ദേഹത്തെ സിറിയന്‍ സൈന്യം ബലം പ്രയോഗിച്ച് അപ്രത്യക്ഷ്യനാക്കുകയായിരുന്നുവെന്നാണ് ആരോപണം.

അദ്ദേഹത്തെ അറസ്റ്റു ചെയ്തതായി സഹോദരി പറഞ്ഞു. 16 വയസ്സുകാരിയായ പ്രസിഡന്റിന്റെ മകളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് യസാന്റെ അടുപ്പക്കാരും സുഹൃത്തുക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങളെ ഇഷ്ടമാണ്, നിങ്ങളെക്കുറച്ച് ഞാന്‍ ഉന്മാദത്തിലാണെന്നും നിങ്ങളെ മാത്രമേ വിവാഹം കഴിക്കൂവെന്നും അദ്ദേഹം വീഡിയോവില്‍ പറയുന്നുണ്ട്. വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ എന്തും ചെയ്യുമെന്നും സൈനിക യൂണിഫോം ധരിച്ച മറ്റൊരു വീഡിയോവില്‍ അദ്ദേഹം പറയുന്നുണ്ട്.

Related Articles