Current Date

Search
Close this search box.
Search
Close this search box.

സിറിയ: കാട്ടുതീക്ക് കാരണക്കാരായ 24 പേര്‍ക്ക് വധശിക്ഷ വിധിച്ചു

ദമസ്‌കസ്: കാട്ടുതീ വ്യാപിക്കുന്നതിന് കാരണക്കാരായ 24 പേര്‍ക്ക് വധശിക്ഷ വിധിച്ചതായി സിറിയന്‍ നീതിന്യായ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ കാട്ടുതീയില്‍ മൂന്ന് പേര്‍ മരിക്കുകയും ആയിരക്കണക്കിന് ഹെക്ടര്‍ വനം കത്തിനശിക്കുകയും ചെയ്തിരുന്നു. യുദ്ധ ഭൂമിയായ സിറയയില്‍ വധശിക്ഷ സാധാരണമാണെങ്കിലും, ബുധനാഴ്ച വധശിക്ഷക്ക് വിധിച്ചവരുടെ എണ്ണം പതിവിലും കൂടുതലാണ്.

തീപിടിക്കുന്നതിന് കാരണമാകുന്ന വസ്തുക്കളുടെ ഉപയോഗത്തിലൂടെ ആളുകള്‍ മരിക്കുകയും, രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും, പൊതു-സ്വകാര്യ വസ്തുക്കള്‍ക്കും നാശനഷ്ടമുണ്ടാവുകയും ചെയ്ത നടപടിയെ തീവ്രവാദ കുറ്റമായാണ് വധശിക്ഷക്ക് വിധിച്ചിരിക്കുന്നത് -നീതിന്യായ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles