Current Date

Search
Close this search box.
Search
Close this search box.

സിറിയ: പുടിന്‍-റൂഹാനി ചര്‍ച്ചക്ക് ആതിഥേയത്വം വഹിച്ച് ഉര്‍ദുഗാന്‍

അങ്കാറ: സിറിയന്‍ യുദ്ധത്തിന് വിരാമമിടുന്നതുമായി ബന്ധപ്പെട്ട റഷ്യ-ഇറാന്‍ ചര്‍ച്ചക്ക് മധ്യസ്ഥ വഹിച്ച് ഉര്‍ദുഗാന്‍. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ എന്നിവരുമായുള്ള ചര്‍ച്ചക്കാണ് ഉര്‍ദുഗാന്‍ ആതിഥേയത്വം വഹിക്കുന്നത്. സിറിയയിലെ അവസാന വിമത കേന്ദ്രമായ ഇദ്‌ലിബിലെ സംഘര്‍ഷം അവസാനിപ്പിക്കാനാണ് ചര്‍ച്ചയുടെ ലക്ഷ്യം. ഇദ്‌ലിബില്‍ വിമതര്‍ക്കെതിരെ പോരാടുന്ന സര്‍ക്കാരിന് റഷ്യയാണ് പിന്തുണ നല്‍കുന്നത്. തിങ്കളാഴ്ച തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വെച്ചാണ് കൂടികകാഴ്ച നടത്തുക. കൂടിക്കാഴ്ചക്ക് ശേഷം റൂഹാനിയും പുടിനും സംയുക്തമായി വാര്‍ത്തസമ്മേളനം നടത്തുമെന്നാണ് കരുതുന്നത്. ഇറാനും റഷ്യയെ സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിനെ പിന്തുണക്കുമ്പോള്‍ തുര്‍ക്കിയുടെ പിന്തുണ വ്യത്യസ്ത വിമത വിഭാഗങ്ങള്‍ക്കാണ്.

Related Articles