Current Date

Search
Close this search box.
Search
Close this search box.

ലെബനാനിലെ അഭയാര്‍ത്ഥി ക്യാംപില്‍ കനത്ത മഞ്ഞുവീഴ്ച

ബെയ്‌റൂത്: ഒന്നിനു പിന്നാലെ ഒന്നായി ദുരിതമനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ലോകത്തെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍. സ്വന്തം നാട്ടില്‍ വിവിധ പീഡനങ്ങള്‍ മൂലം ദുരിതമനുഭവിക്കേണ്ടി വന്നതിനാല്‍ നാടു വീടും ഉപേക്ഷിച്ച് മറുനാട്ടില്‍ ചേക്കേറുന്നവരാണ് അഭയാര്‍ത്ഥികള്‍. ലെബനാനിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ത്ഥികളാണ് ടെന്റുകള്‍ മഞ്ഞുപാളികളാല്‍ മൂടപ്പെട്ട് മറ്റു അഭയകേന്ദ്രങ്ങളിലേക്ക് മാറേണ്ടി വന്നത്. നോര്‍മ കൊടുങ്കാറ്റ് മൂലം കനത്ത മഞ്ഞുവീഴ്ചയും വെള്ളപ്പൊക്കവും കാരണം ഇവിടുത്തെ അഭയാര്‍ത്ഥി ക്യാംപുകളെല്ലാം നശിച്ചിരിക്കുകയാണ്. ഇതോടെ ക്യാംപുകളില്‍ നിന്നും ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.

15ഓളം കുടിയേറ്റ മേഖലയെയും 66 പേരെയും ഇതിനകം രൂക്ഷമായി തന്നെ കൊടുങ്കാറ്റ് ബാധിച്ചു. 850 സെറ്റില്‍മെന്റുകളിലായി അരലക്ഷത്തോളം അഭയാര്‍ത്ഥികളാണ് ലെബനാനില്‍ ദുരിതമനുഭവിക്കുന്നത്. ലെബനാന്‍ സര്‍ക്കാരുമായി സഹകരിച്ച് യു.എന്നിന്റെ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ലെബനാനിലെ ഏറ്റവും വലിയ ക്യാംപായ അര്‍സലിലെ ടെന്റുകളും റോഡുകളും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട നിലയിലാണ്. തണുപ്പിനെ പ്രതിരോധിക്കാന്‍ അഭയാര്‍ത്ഥികള്‍ക്ക് കാര്യമായ വസ്ത്രങ്ങള്‍ ഒന്നും ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ടെന്റുകള്‍ക്കകത്ത് വെള്ളം കയറിയ നിലയിലാണ്.

 

Related Articles