Current Date

Search
Close this search box.
Search
Close this search box.

14 അനാഥ കുട്ടികളെ കുര്‍ദുകള്‍ ഐ.എസില്‍ നിന്നും മോചിപ്പിച്ചു

ദമസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ നിന്നും 14 അനാഥ കുട്ടികളെ സിറിയന്‍ കുര്‍ദുകള്‍ ഐ.എസില്‍ നിന്നും മോചിപ്പിച്ചു. 12 ഫ്രാന്‍സ് 2 ഡച്ച് അനാഥ കുട്ടികളെയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് കൈമാറിയത്. 10 വയസ്സിനോടടുത്ത് പ്രായമുള്ള കുട്ടികള്‍ വിവിധ ക്യാംപുകളില്‍ കഴിയുകയായിരുന്നു.

ഐ.എസിനെതിരെയുള്ള യുദ്ധം ശക്തമായതോടെ കുട്ടികള്‍ മറ്റു ആയിരക്കണക്കിന് ഐ.എസ് കുടുംബാംഗങ്ങളോടൊപ്പം ക്യാംപുകളിലായിരുന്നു. ഇവിടെ നിന്നും കുര്‍ദ് സൈന്യമാണ് ഇവരെ മോചിപ്പിച്ച് ഫ്രഞ്ച് മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് കൈമാറിയത്. തിങ്കളാഴ്ച പ്രസ്താവനയിലൂടെ കുര്‍ദ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് കുട്ടികളെ ഞായറാഴ്ച നെതര്‍ലാന്റ് സര്‍ക്കാര്‍ അധികൃതര്‍ക്കും കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles