Current Date

Search
Close this search box.
Search
Close this search box.

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സിറിയ-ഇറാഖ് അതിര്‍ത്തി തുറന്നു

ബാഗ്ദാദ്: 2012ല്‍ ഇറാഖ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സിറിയ-ഇറാഖ് അതിര്‍ത്തിയായ അല്‍ ഖാഇം അതിര്‍ത്തി ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു കൊടുത്തു. സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തിനെതിരെ സിറിയന്‍ വിമതരുമായുള്ള യുദ്ധം നടക്കവെ 2012 ഓഗസ്റ്റിലാണ അതിര്‍ത്തി അടച്ചത്. മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള കോണ്‍ക്രീറ്റ് മതില്‍ കെട്ടി അതിര്‍ത്തി അടക്കുകയായിരുന്നു.

പിന്നീട് 2014ല്‍ അതിര്‍ത്തി ഐ.എസ് ഭീകരര്‍ പിടിച്ചെടുത്തി. ഇറാഖ്,സിറയ തലസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ക്രോസിങ് ബോര്‍ഡര്‍ ആയിരുന്നു ഇത്. തിങ്കളാഴ്ചയാണ് ഇതുവഴി കടന്നു പോകുന്ന ദേശീയപാത ജനങ്ങള്‍ക്കായി വാഹനഗതാഗതത്തിന്് തുറന്നു നല്‍കിയതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. 2017ന് ശേഷമാണ് ഇറാഖ് സുരക്ഷ സേന അതിര്‍ത്തി തിരിച്ചുപിടിക്കുന്നത്. ഇറാഖിലെ അല്‍ ഖാഇം നഗരത്തെയും സിറിയയിലെ അല്‍ബു കമാല്‍ ടൗണിനെയുമാണ് അതിര്‍ത്തി ബന്ധിപ്പിക്കുന്നത്.

Related Articles