Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ ഇറാന്റെ സാന്നിധ്യം: ഇസ്രായേലിനെ എതിര്‍ത്ത് റഷ്യ

ജറൂസലേം: ഇറാനെ സിറിയയില്‍ നിന്നും പുറത്താക്കുമെന്ന ഇസ്രായേലിന്റെ വാദത്തെ എതിര്‍ത്ത് റഷ്യ രംഗത്ത്. ഈ വിഷയം ഇസ്രായേലിന്റെ പരിധിയില്‍ പെട്ടതല്ല. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ ഇസ്രായേല്‍ തലയിടേണ്ടെന്നും റഷ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇറാനെ സിറിയയുടെ മണ്ണില്‍ നിര്‍ത്തണോ വേണ്ടയോ എന്നത് സിറിയയുടെ പരമാധികാരത്തില്‍പ്പെട്ട അവകാശമാണെന്നും റഷ്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായീല്‍ ബോഗ്ദനോവ് തുറന്നടിച്ചു. സിറിയ യു.എന്നിലെ അംഗരാജ്യമാണ്. അവര്‍ക്ക് എല്ലാവിധ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. യു.എന്നിലെ മറ്റു അംഗങ്ങളെപ്പോലെ അവര്‍ക്കും സ്വയം നിര്‍ണ്ണയാവകാശമുണ്ട് -അദ്ദേഹം പറഞ്ഞു.

ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമാനുസൃതമായ സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് സിറിയയില്‍ ഭരണം നടത്തുന്നത്. മറ്റു രാജ്യങ്ങളുമായി സഹകരിക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles