Current Date

Search
Close this search box.
Search
Close this search box.

റഷ്യയില്‍ നിന്നും സിറിയയിലേക്ക് രണ്ട് ലക്ഷം ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യും

ദമസ്‌കസ്: റഷ്യയില്‍ നിന്നും സിറിയയിലേക്ക് രണ്ട് ലക്ഷം ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നു. ഇതിനായി ടെന്‍ഡര്‍ തയാറായതായി സിറിയന്‍ അധികൃതര്‍ അറിയിച്ചു. 26,000 ടണ്‍ ഗോതമ്പ് ഇതിനകം റഷ്യയില്‍ നിന്നും സിറിയയിലെ ടാര്‍ടസ് തുറമുഖത്ത് എത്തിയതായി സിറിയന്‍ ഗ്രെയിന്‍ ഡയറക്ടര്‍ യൂസുഫ് ഖാസിം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഉണ്ടാ്ക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ ഷിപ്‌മെന്റ് എത്തിയതെന്നും പുതിയ ലോഡ് ഉടന്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറമുഖത്ത് നിന്നും ഗോതമ്പുകള്‍ മില്ലിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്ന് പൊടിച്ചതിനു ശേഷമാണ് വിതരണം ചെയ്യുക. കോവിഡിനെത്തുടര്‍ന്ന് സിറിയ രൂക്ഷമായ സാമ്പത്തിക-ആരോഗ്യ-ഭക്ഷ്യ വിതരണ രംഗത്ത് പ്രയാസമനുഭവിക്കുന്നുണ്ട്.

Related Articles