Current Date

Search
Close this search box.
Search
Close this search box.

സിറിയയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

ദമസ്‌കസ്: ലോകത്ത് കോവിഡ് ഭീതി കാര്യമായി ഏശാതിരുന്ന എണ്ണം പറഞ്ഞ രാജ്യങ്ങളില്‍ ഒന്നായിരുന്നു സിറിയ. എന്നാല്‍ കഴിഞ്ഞ ദിവസം സിറിയയിലും രാജ്യത്തെ ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സിറിയയും ആ പട്ടികയില്‍ നിന്ന് പുറത്തായി. 20 വയസ്സുള്ള യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി നിസാര്‍ അല്‍ യസീജിയാണ് ഇക്കാര്യമറിയിച്ചത്. കോവിഡിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ തന്നെ സിറിയയില്‍ വൈറസ് ബാധയുള്ളതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് തള്ളിക്കളയുകയായിരുന്നു. നിലവില്‍ ആഭ്യന്തര കലഹം മൂലം ഏറെ പ്രയാസമനുഭവിക്കുന്ന സിറിയയില്‍ കൊറോണയും റിപ്പോര്‍ട്ട് ചെയ്തതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്. രാജ്യത്തെ ആരോഗ്യ മേഖല വളരെ ദുര്‍ബലമാണ്. രോഗബാധയുള്ളവരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ രാജ്യത്ത് സ്ഥിതി കൂടുതല്‍ വഷളമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഗസ്സയിലും ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

Related Articles