Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലി മിസൈല്‍ തകര്‍ത്തിട്ട് സിറിയന്‍ വ്യോമസേന

ദമസ്‌കസ്: സിറിയന്‍ പട്ടണത്തെ ലക്ഷ്യമാക്കി തൊടുത്തുവിട്ട ഇസ്രായേല്‍ മിസൈല്‍ സിറിയന്‍ വ്യോമസേന തകര്‍ത്തിട്ടു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സിറിയന്‍ സ്‌റ്റേറ്റ് മീഡിയയാണ് വാര്‍ത്ത പുറത്തുവിട്ടത്. സിറിയയിലെ ഹോംസ് പ്രവിശ്യ ലക്ഷ്യമാക്കി വന്ന നിരവധി മിസൈലുകള്‍ അവ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പ് തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ലബനാനിന്റെ വ്യോമപാതയില്‍ നിന്നാണ് ഇസ്രായേലി വ്യോമ സേന മിസൈല്‍ തൊടുത്തുവിട്ടത്. അതേസമയം, ആര്‍ക്കും പരുക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles