Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ ഇടപെടല്‍: ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റാന്‍: സിറിയയില്‍ ഇസ്രായേല്‍ ഭരണകൂടം നടത്തുന്ന അപകടകരമായ സാഹസത്തില്‍ മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് ആണ് സിറിയയില്‍ ഇസ്രായേലിന്റെ ബോംബിങ് ക്യാംപയിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഇടക്കിടെ സാഹസപ്രകടനം നടത്തുന്നുണ്ട്. ഇത് അപകടം വരുത്തും. സിറിയയുടെ ക്ഷണപ്രകാരമാണ് ഇറാന്‍ സിറിയയില്‍ തങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ ഒരു സ്വകാര്യ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേല്‍ ലബനാനിലെയും സിറിയയിലെയും വ്യോമമേഖലയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഭീതി പരത്തുകയാണ്. ഇറാനും ഇസ്രായേലും തമ്മില്‍ സൈനിക പോരാട്ടം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതുണ്ടാവാന്‍ ഇടയില്ലെന്നും. എന്നാല്‍ അങ്ങനെ ഒരു സാധ്യത തള്ളിക്കളയാനാകില്ലെന്നും ജവാദ് സാരിഫ് കൂട്ടിച്ചേര്‍ത്തു.

Related Articles