Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നത് വ്യാപകമായേക്കാം; ഇനി അനുമതി നല്‍കാനാകില്ലെന്ന് സ്വീഡിഷ് പൊലീസ്

സ്റ്റോക്ക്‌ഹോം: തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിലെ ഇറാഖ് എംബസിക്ക് മുന്നില്‍ വിശുദ്ധ ഖുര്‍ആനിന്റെ പതിപ്പ് കത്തിക്കുന്നതിന് അനുമതി തേടിയ വ്യക്തിയുടെ ആവശ്യം തള്ളിയതായി സ്വീഡിഷ് പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ഖുര്‍ആന്‍ കത്തിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഭാവിയില്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. സ്വീഡിഷ് താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ വിലയിരുത്തിയതിന്റെ ഫലമായി അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനമെടുത്തതായും സ്വീഡിഷ് പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. അനുമതി തേടിയ വ്യക്തിയെ കുറിച്ച് പൊലീസ് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞയാഴ്ച തുര്‍ക്കി എംബസിക്ക് മുന്നില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നതിന് അനുമതി തേടി ഒരാള്‍ രംഗത്തുവന്നെങ്കിലും, സ്വീഡിഷ് പൊലീസ് അനുമതി നിഷേധിച്ചുരുന്നു. ദേശീയ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്.

സ്റ്റോക്ക്ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ സ്വീഡിഷ് തീവ്ര വലതുപക്ഷക്കാരന്‍ റാസ്മസ് പലുദന്‍ വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ചതിനെതിരെ അറബ്-മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വീഡനിലെ സംഭവത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നെതര്‍ലന്‍ഡ്‌സിലെ തീവ്ര വലതുപക്ഷ നേതാവ് എഡ്വിന്‍ വാഗന്‍സ്ഫെല്‍ഡ് വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ചിരുന്നു. സ്വീഡനിലെയും നെതര്‍ലന്‍ഡ്‌സിലെയും വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വീഡിഷ്, ഡച്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ടായിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles