Current Date

Search
Close this search box.
Search
Close this search box.

സ്വീഡനിലെ ഖുര്‍ആന്‍ കത്തിച്ച സംഭവം; പ്രതിഷേധിച്ച 26 പേരെ അറസ്റ്റ് ചെയ്തു

സ്‌റ്റോക്ക്‌ഹോം: തീവ്ര വലതുപക്ഷ വിഭാഗം വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചതിനെതിരെ നോര്‍കോപ്പിങ്, ലിങ്കോപ്പിങ് നഗരങ്ങളില്‍ വാരാന്ത്യത്തില്‍ നടന്ന സംഘര്‍ഷത്തില്‍ 26 പേരെ അറസ്റ്റ് ചെയ്തതായി സ്വീഡന്‍ പൊലീസ്. നോര്‍കോപ്പിങിലെ പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നോര്‍കോപ്പിങില്‍ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ലിങ്കോപിങില്‍ 18 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നോര്‍കോപ്പിങിലെ 150ഓളം വരുന്ന പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകുയും കാറുകള്‍ക്ക് തീയിടുകയും ചെയ്തതായി പൊലീസ് തിങ്കളാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

മുന്നറിയിപ്പായി നിരവധി പ്രാവശ്യം വെടിയുതിര്‍ത്തു. വെടിയുണ്ടകള്‍ തെന്നിമാറിയാണ് മൂന്ന് പേര്‍ക്ക് വെടിയേറ്റതെന്ന് തോന്നുന്നു, അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുപറ്റിയവര്‍ക്ക് ജീവന് ഭീഷണിയില്ലെന്നും പൊലീസ് പറത്തു. പരിക്കേറ്റ മൂന്ന് പേരെയും കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

റാസ്മസ് പലുദന്‍ നേതൃത്വം നല്‍കുന്ന കുടിയേറ്റ, മുസ്‌ലിം വിരുദ്ധ തീവ്ര വലതുപക്ഷ വിഭാഗം സംഘടിപ്പിച്ച റാലിയെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് തുടക്കം കുറിക്കുന്നത്. നാല് ദിവസത്തിനുള്ളില്‍ ഇരുനഗരങ്ങളിലും രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്. വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചതിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ച വ്യക്തിയാണ് ഡാനിഷ്-സ്വീഡിഷ് രാഷ്ട്രീയക്കാരനായ റാസ്മസ് പലുദന്‍.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles