Current Date

Search
Close this search box.
Search
Close this search box.

നമസ്‌കാരക്കാര്‍ക്കു നേരെയുള്ള സംഘപരിവാര്‍ പ്രതിഷേധം; അപലപിച്ച് സ്വര ഭാസ്‌കര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഗുരുഗ്രാമില്‍ നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ച സംഭവത്തെ അപലപിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് അവര്‍ സംഘ്പരിവാര്‍ നടപടികളെ വിമര്‍ശിച്ചത്.

‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വര ട്വിറ്ററില്‍ കുറിച്ചത്. ബജ്‌റംഗ്ദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘവരിവാര്‍ സംഘമാണ് വെള്ളിയാഴ്ച ഗുരുഗ്രാം മൈതാനത്ത് ജുമുഅ നമസ്‌കരിക്കാനെത്തിയ വിശ്വാസികള്‍ക്കുനേരേ പ്രതിഷേധിച്ചത്. ജയ്ശ്രീറാം മുഴക്കിയെത്തിയ സംഘം നമസ്‌കാര സ്ഥലത്ത് ബഹളമുണ്ടാക്കിയും ജുമുഅ തടസ്സപ്പെടുത്തുകയും കൂക്കിവിളിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധക്കാരെ നേരിടാന്‍ സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുകയും ഇവരുടെ സുരക്ഷയില്‍ പിന്നീട് നമസ്‌കാരം നടത്തുകയുമായിരുന്നു. ഇതിന്റെ വീഡിയോകളും സ്വര ഭാസ്‌കര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

Related Articles