Current Date

Search
Close this search box.
Search
Close this search box.

രാജ്യദ്രോഹക്കുറ്റങ്ങള്‍ ഭരണകൂടം പ്രസാദം പോലെ വിതരണം ചെയ്യുന്നു: സ്വര ഭാസ്‌കര്‍

മുംബൈ: യു.എ.പി.എ, രാജ്യദ്രോഹക്കുറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസാദം പോലെയാണ് വിതരണം ചെയ്യുന്നതെന്ന വിമര്‍ശനവുമായി പ്രമുഖ ബോളിവുഡ് താരം സ്വര ഭാസ്‌കര്‍.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ മുംബൈയില്‍ വെച്ച് നടന്ന പരിപാടിയിലാണ് സ്വര ഭാസ്‌കര്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

കലാകാരന്മാര്‍ക്ക് ജോലി ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണിവിടെയെന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി ഉള്‍പ്പെടെയുള്ളവരെ ചൂണ്ടിക്കാട്ടി സ്വര ഭാസ്‌കര്‍ പറഞ്ഞു. ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത ആള്‍ക്കൂട്ടത്തിനും യു എ പി എയും രാജ്യദ്രോഹവും വിതരണം ചെയ്യുന്ന ഭരണകൂടത്തിനും ഇടയിലാണ് ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ ജീവിക്കുന്നതെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു. മുബൈ സന്ദര്‍ശനത്തിനിടെയാണ് മമത ബാനര്‍ജി കലാകാരന്മാരുടെയും ആക്റ്റിവിസ്റ്റുകളുടെയും യോഗം വിളിച്ചുചേര്‍ത്തത്. ഈ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്വര ഭാസ്‌കര്‍.

വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles