Current Date

Search
Close this search box.
Search
Close this search box.

സൂകിക്ക് ആദരസൂചകമായി നല്‍കിയ പൗരത്വം കാനഡ പിന്‍വലിക്കുന്നു

ഒട്ടാവ: മ്യാന്മര്‍ നേതാവ് ആങ്‌സാന്‍ സൂകിക്ക് ബഹുമാന സൂചകമായി കാനഡ നല്‍കിയ പൗരത്വം പിന്‍വലിക്കാന്‍ തീരുമാനം. റോഹിങ്ക്യന്‍ കൂട്ടക്കൊലയെ മുന്‍നിര്‍ത്തിയാണ് സൂകിയുടെ പൗരത്വം തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ എല്ലാ അംഗങ്ങളും ഐക്യഖണ്ഡേനയാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ അരങ്ങേറിയത് കൂട്ട നരഹത്യയാണെന്ന് കഴിഞ്ഞയാഴ്ച കനേഡിയന്‍ നിയമജ്ഞര്‍ പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു നടപടി.

2007ലാണ് ഒട്ടാവയില്‍ വെച്ച് ആങ്‌സാന്‍ സൂകി കാനഡയുടെ ബഹുമതിയായി പൗരത്വം സ്വീകരിച്ചത്. ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്നതിനിടെ ദീര്‍ഘകാലം വീട്ടുതടങ്കലില്‍ കഴിയുന്ന വേളയിലായിരുന്നു ബഹുമതി നല്‍കിയത്.

എന്നാല്‍, മ്യാന്മര്‍ സൈന്യം ഏഴു ലക്ഷത്തോളം റോഹിങ്ക്യകളെ മ്യാന്മറില്‍ നിന്നും നാടുകടത്തുകയും കൂട്ടക്കൊലയും ആക്രമങ്ങളും നടത്തിയപ്പോള്‍ പ്രതികരിക്കാതെ മൗനമവലംബിക്കുയായിരുന്നു സൂകി. ഇതിനെതിരെ അന്താരഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നരുന്നു.

 

Related Articles