Current Date

Search
Close this search box.
Search
Close this search box.

സൈന്യത്തെ അപമാനിച്ച യോഗിക്ക് തെര. കമ്മിഷന്‍ പ്രേമലേഖനം അയക്കുന്നു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച യോഗി ആതിഥ്യനാഥിന് പ്രേമലേഖനമയക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്തതെന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. യോഗിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രേമലേഖനം അയച്ചു കളിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്യുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചത്.

സൈന്യത്തെ മോദിയുടെ സേനയാണെന്നായിരുന്നു കഴിഞ്ഞ ദിവസം യോഗി വിശേഷിപ്പിച്ചിരുന്നത്. മോദിയുടെ പെരുമാറ്റച്ചട്ടമാണ് (മോദി കോഡ് ഓഫ് കണ്ടക്റ്റ്) കമ്മീഷന്‍ നടപ്പിലാക്കുന്നത്. പിന്നെ എന്തിനാണ് പെരുമാറ്റച്ചട്ടം ഉണ്ടാക്കിയിരിക്കുന്നത്. സുര്‍ജേവാല ചോദിച്ചു. യോഗി ഇന്ത്യന്‍ സൈന്യത്തെയാണ് അപമാനിച്ചിരിക്കുന്നത്. നീതി ആയോഗ് വൈസ് ചെയര്‍പേഴ്‌സണ്‍ രാജീവ് കുമാര്‍ കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ വിമര്‍ശിച്ചിരുന്നു. ഇതിനതിരെയും കമ്മിഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെയും സുര്‍ജേവാല വിമര്‍ശിക്കുന്നുണ്ട്.

Related Articles