Current Date

Search
Close this search box.
Search
Close this search box.

സൂറ യാസീന്‍ ഖുര്‍ആന്‍ പരീക്ഷ: ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: സൂറത്തു യാസീനെ ആസ്പദമാക്കി ‘ഡി ഫോര്‍ മീഡിയ’ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂര്‍ മാഹി സ്വദേശിനി ജസ്‌ന ഫാറൂഖിനാണ് ഒന്നാം സ്ഥാനം. മലപ്പുറം പുലാമന്തോള്‍ സ്വദേശി ജാഫര്‍ എം.കെ രണ്ടാം സ്ഥാനവും പറവൂര്‍ സ്വദേശിനി ഫാത്തിമ സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 11 പേര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. പരീക്ഷ ഫലം www.quranpadanam.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പിന്നീട് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവര്‍:
മുനീബ് എന്‍.എ(ആലുവ),സുലൈഖ ഇ.വി(വേങ്ങര),ഷിഹാബുദ്ധീന്‍ എം.ഐ (എടവനക്കാട്),അതിയ്യ (പഴമള്ളൂര്‍),മുഹമ്മദ് കുട്ടി (അല്‍ഐന്‍),ഡോ. ഇര്‍ഷാദ് റഹ്മാന്‍ (തുവ്വൂര്‍), ലൈല കെ (പാങ്ങ്),സുബൈദ കെ (പാങ്ങ്), ബീഗം മെഹ്താബ്(കൊല്ലം), ആയിഷ പി (പൂവ്വാട്ടുപറമ്പ്), ഉമ്മു ജമീല ടി(തൈക്കാട്ടുകര) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി.

Related Articles