Current Date

Search
Close this search box.
Search
Close this search box.

യു.പി.എസ്.സി ജിഹാദ്: സുദര്‍ശന്‍ ടി.വിയുടെ പരിപാടിക്ക് സുപ്രീം കോടതിയുടെ വിലക്ക്

ന്യൂഡല്‍ഹി: യു.പി.എസ്.സിയിലേക്ക് മുസ്ലിം സമുദായിത്തിലുള്ളവര്‍ നുഴഞ്ഞുകയറുന്നുവെന്നും ഇത് യു.പി.എസ്.സി ജിഹാദ് ആണെന്നും ആരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന പരിപാടിക്ക് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തി.

മുസ്ലിം സമുദായത്തെ അപമാനിക്കുന്ന പരിപാടിയാണിതെന്നും കോടതി നിരീക്ഷിച്ചു. ‘ബിന്ദാസ് ബോല്‍’ എന്ന പരിപാടിയുടെ രണ്ട് എപ്പിസോഡുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിങ്ങള്‍ക്ക് ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കാനും പ്രത്യേക രീതിയില്‍ മുദ്രകുത്താനും കഴിയില്ലംന്നും കോടതി കൂട്ടിച്ചേര്‍ത്തു. അഞ്ച് പ്രമുഖ വ്യക്തികളെ ഉള്‍ക്കൊള്ളിച്ചുള്ള സമിതി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും മാധ്യമചര്‍ച്ചകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. മാധ്യമങ്ങളില്‍ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം. എന്നാല്‍ ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്. ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടുമെന്നും അദ്ദേഹം ഉണര്‍ത്തി.

 

Related Articles