Current Date

Search
Close this search box.
Search
Close this search box.

ത്വാഹ ഫസലിന്റെ ജാമ്യം: സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ത്വാഹ ഫസലിന്റെ ജാമ്യാപേക്ഷയില്‍ നോട്ടീസ് നല്‍കി സുപ്രീം കോടതി. വിചാരണക്കോടതി ത്വാഹക്ക് നല്‍കിയ ജാമ്യം റദ്ദാക്കിയത് നിയമാനുസൃതമായും തുല്യമായിട്ടാണെന്നുമാണ് സുപ്രീം കോടതി പ്രസ്താവിച്ചത്.

സുപ്രീം കോടതി ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് മൂന്നാഴ്ച്ചക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ത്വാഹക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയുടെ ഹിയറിങിന് ശേഷമാണ് നോട്ടീസ് നല്‍കിയത്. വിശദമായ ഹിയറിങ്ങിന് ശേഷമാണ് വിചാരണക്കോടതി ന്യായമായ ഉത്തരവാണ് പുറപ്പെടുവിച്ചതെന്ന് സുപ്രീം കോടതി പ്രസ്താവിച്ചത്. കേസില്‍ ഒന്നാമതെ കുറ്റാരോപിതനായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാത്ത നടപടിയും ബെഞ്ച് പരാമര്‍ശിച്ചു.

Related Articles