Current Date

Search
Close this search box.
Search
Close this search box.

അയോധ്യ കേസ്:കോടതി പരിസരത്ത് വെച്ച് തന്റെ ക്ലര്‍ക്കിന് നേരെ ഭീഷണിയെന്ന് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍

SupremeCoaurt.jpg

ന്യൂഡല്‍ഹി: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് കേസില്‍ സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി വാദിക്കുന്ന അഭിഭാഷകന്റെ ക്ലര്‍ക്കിനു നേരെ സുപ്രീം കോടതി പരിസരത്ത് വെച്ച് ഭീഷണിയുണ്ടായതായി റിപ്പോര്‍ട്ട്. മുസ്‌ലിം വിഭാഗത്തെ പ്രതിനിധീകരിച്ച് വാദിക്കുന്ന അഡ്വ. രാജീവ് ധവാന്റെ ഓഫിസിലെ ക്ലാര്‍ക്കിനു നേരെയാണ് ഭീഷണിയുണ്ടായതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ച് സംഭവത്തെ അപലപിച്ചു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ബെഞ്ച് പറഞ്ഞു. ധവാന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. അതേസമയം, തനിക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം അദ്ദേഹം നിരസിച്ചു. നേരത്തെ ധവാനെതിരെയും വധഭീഷണിയുണ്ടായിരുന്നു.

വിരമിച്ച വിദ്യാഭ്യാസ ഓഫീസറായ എന്‍. ഷണ്‍മുഗത്തില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റ് 14ന് തനിക്ക് ഭീഷണി കത്ത് ലഭിച്ചതായി കഴിഞ്ഞയാഴ്ച ധവാന്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. സഞ്ജയ് കലാല്‍ ബജ്റംഗി എന്ന ഒരാളില്‍ നിന്നും തനിക്ക് ഭീഷണി ഉണ്ടായതായും ധവാന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ സുപ്രീം കോടതി നോട്ടീസ് നല്‍കിയിരുന്നു.

Related Articles