Current Date

Search
Close this search box.
Search
Close this search box.

സുന്നി-ഷിയ ഐക്യത്തിന് ആഹ്വാനം ചെയ്ത് തെഹ്‌റാന്‍ ഇമാം

തെഹ്‌റാന്‍: ഇസ്ലാമിന്റെ ശത്രുക്കള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് തെഹ്‌റാന്‍ ഇമാം. സുന്നി-ഷിയ വിഭാഗങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് തെഹ്‌റാനിലെ ഖത്വീബ് അഹ്മദ് ഖാതിമി പറഞ്ഞു.

അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നടത്തുന്ന ഇസ്ലാമിനെതിരെയുള്ള ഗൂഢാലോചനകള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. രാജ്യത്ത് വിള്ളലുണ്ടാക്കാന്‍ ലോക ശക്തികള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇസ്ലാമിന്റെ അടിത്തറയെയാണ് ലക്ഷ്യമിടുന്നത്. ഇതിന് തീവ്രവാദത്തെ അവര്‍ കൂട്ടുപിടിക്കുകയാണ്.

സുന്നികളും ഷിയാക്കളും അവരുടെ അതിര്‍വരമ്പുകള്‍ക്കകത്ത് നിന്ന് കഴിയാവുന്ന രീതിയില്‍ ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്ന ശത്രുക്കള്‍ക്കെതിരെ സഹകരിക്കാന്‍ ഒന്നിച്ചു നില്‍ക്കണം. ഇസ്ലാമിക ലോകം ഒരുമിച്ചു നിന്ന് അമേരിക്കക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles