Current Date

Search
Close this search box.
Search
Close this search box.

ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ‘ഓണ്‍ലൈന്‍ മദ്രസ’യുമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

കോഴിക്കോട്: കൊറോണ വ്യാപനം തടയാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിറുത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ തന്നെ മദ്രസകള്‍ക്ക് അവധി നല്‍കിയ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ വീട്ടില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താനായി ഓണ്‍ലൈനില്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ഈ മാസം 21 മുതല്‍ നോമ്പിന് മുമ്പായി അധ്യായന വര്‍ഷത്തിന്റെ അവസാനം വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി ഒരു ലക്ഷം വിദ്യാര്‍ഥികളിലേക്കു മദ്രസ പാഠങ്ങള്‍ എത്തിക്കാനാണ് തീരുമാനം.

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത പഠനത്തിനുള്ള മാര്‍ഗം തുറക്കുകയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡെന്ന് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സംഘടനയുടെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് മീഡിയ മിഷന്റെ യൂട്യൂബ് വഴിയായിരിക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രസിദ്ധീകരിക്കുക. വിശുദ്ധ ഖുര്‍ആന്‍, ചരിത്രം, ഹദീസ്, കര്‍മശാസ്ത്രം, വിശ്വാസ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്‌ളാസുകള്‍ നടക്കുക. പല വിദേശ രാജ്യങ്ങളിലും സാധാരണ ജീവിതം സ്തംഭിച്ചതോടെ പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കും കൂടി ഈ പദ്ധതി പ്രയോജനപ്പെടുമെന്നും കാന്തപുരം പറഞ്ഞു.

യോഗത്തില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് പദ്ധതി അവതരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ രാവിലെയാവും ക്ലാസുകളുടെ ക്രമീകരണം.

Related Articles