Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദൂക്ക് വീട്ടുതടങ്കലില്‍

ഖാര്‍തൂം: രാജ്യത്തെ സൈന്യം പ്രധാനമന്ത്രി അബ്ദുല്ല ഹംദൂക്കിനെ വീട്ടുതടങ്കിലാക്കുകയും, പല സിവിലിയന്‍ നേതാക്കാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അല്‍ ഹദസ് ടി.വിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വീട്ടുതടങ്കലിലാക്കുന്നതിന് മുമ്പ് തിങ്കളാഴ്ച രാവിലെ സൈന്യം പ്രധാനമന്ത്രിയുടെ വീട് ഉപരോധിച്ചതായി അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഹദസ് റിപ്പോര്‍ട്ട് ചെയ്തു.

കസ്റ്റഡിയിലെടുത്തവരില്‍ വ്യവസായ മന്ത്രി ഇബ്‌റാഹീം അശ്ശൈഖ്, വിവരാകാശ മന്ത്രി ഹംസ ബലൂല്‍, പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഫൈസല്‍ മുഹമ്മദ് സാലിഹ്, സുഡാന്‍ പരമാധികാര സമിതി വക്താവ് മുഹമ്മദ് അല്‍ ഫിക്കി സുലൈമാന്‍, ഖാര്‍തൂം ഗവര്‍ണര്‍ അയ്മന്‍ ഖാലിദ് എന്നിവര്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles