Current Date

Search
Close this search box.
Search
Close this search box.

മണിക്കൂറുകള്‍ക്കകം രാജിവെക്കുമെന്ന് സുഡാന്‍ പ്രധാനമന്ത്രി

ഖാര്‍തൂം: മണിക്കൂറുകള്‍ക്കകം രാജിവെക്കുമെന്ന് സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് ഒരു സംഘം രാഷ്ട്രീയ നേതാക്കളെ അറിയിച്ചു. പ്രധാനമന്ത്രി അബ്ദുല്ല ഹംദോകിനോട് അടുത്തുനില്‍ക്കുന്ന വൃത്തങ്ങള്‍ ചൊവ്വാഴ്ച വൈകുന്നേരം റോയിറ്റേഴ്‌സിനെ അറിയിക്കുകയായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ സംഘം പ്രധാനമന്ത്രിയോട് തല്‍സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും പദവിയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. റോയിറ്റേഴസിനെ ഉദ്ധരിച്ച് വാര്‍ത്ത മിഡില്‍ ഈസ്റ്റ് ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഒക്ടോബര്‍ 25ലെ സൈനിക അട്ടിമറിയിലൂടെ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ രാജ്യത്തെ ജനാധിപത്യ പരിവര്‍ത്ത പ്രക്രിയയെ അട്ടിമറിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് സൈന്യം പ്രധാനമന്ത്രി ഹംദോകിനെ വീട്ടുതടങ്കലിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ജനസ്വീകാര്യത വര്‍ധിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles