Current Date

Search
Close this search box.
Search
Close this search box.

അഴിമതി: സുഡാന്‍ മുന്‍ പ്രസിഡന്റ് ഉമര്‍ ബാശിറിന് രണ്ട് വര്‍ഷം തടവ്

കാര്‍തൂം: ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ചൊഴിഞ്ഞ സുഡാന്‍ മുന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബാശിറിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ. അഴിമതി കേസിലാണ് ബാശിറിന് സുഡാന്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചത്. ശനിഴാഴ്ച സുഡാന്‍ ഔദ്യോഗിക ടെലിവിഷന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 30 വര്‍ഷം സുഡാനില്‍ അധികാരം കൈയാളിയ നിരവധി കേസുകളില്‍ വിചാരണ നടക്കുന്നുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് മാസങ്ങള്‍ നീണ്ട ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ബാശിര്‍ രാജിവെച്ചത്. അഴിമതി,വിദേശ കറന്‍സി അനധികൃതമായി കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.

Related Articles