Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍ പ്രധാനമന്ത്രി രാജിവെച്ചു

ഖാര്‍തൂം: പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് രാജിവെച്ചു. സൈനിക അട്ടിമറിയെ തുടര്‍ന്നുള്ള വ്യാപക പ്രതിഷേധത്തിനും രാഷ്ട്രീയ അനിശ്ചിതത്വത്തിനും ഇടയിലാണ് സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് രാജിവെച്ചിരിക്കുന്നത്. സൈനിക അട്ടിമറി ജനാധിപത്യത്തിലേക്കുള്ള രാജ്യത്തെ മന്ദഗതിയിലുള്ള പരിവര്‍ത്തനത്തിന് തുരങ്കം സൃഷ്ടിക്കുകയായിരുന്നു.

പ്രധാനമന്ത്രി ഹംദോക് തീരുമാനം ഞായറാഴ്ച വൈകീട്ട് ടി.വി അഭിസംബോധനയില്‍ അറിയിക്കുകയായിരുന്നു. സൈനിക നേതാക്കളുമായി കരാറിലെത്തി അധികാരത്തിലേക്ക് തിരിച്ചെത്തി ആറ് ആഴ്ചക്ക് ശേഷമാണ് പ്രധാനമന്തി രാജിവെക്കുന്നത്.

സുഡാന്‍ രാഷ്ട്രീയ പരിവര്‍ത്തനം രക്ഷിക്കാന്‍ കഴിയുമെന്ന് വാദിച്ചാണ് ഹംദോക് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍, ജനാധിപത്യ അനുകൂല പ്രസ്ഥാനങ്ങള്‍ കരാറിനെ തള്ളിക്കളയുകയും, ആയിരക്കണക്കിന് ആളുകള്‍ സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ ഹംദോക് പരാജയപ്പെടുകയും ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles