Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: കൂട്ടബലാത്സംഗത്തിനെതിരെ സ്ത്രീകളുടെ പ്രതിഷേധം

ഖാര്‍തൂം: ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ തലസ്ഥാനമായി ഖാര്‍തൂമില്‍ നൂറുകണക്കിന് സ്ത്രീകള്‍ പ്രതിഷേധിച്ചു. ജനാധിപത്യ അനുകൂല പ്രതിഷേധത്തിനിടെ സുരക്ഷ സൈന്യം ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുറത്ത് ഞായറാഴ്ച നടന്ന ജനകീയ പ്രതിഷേധത്തിനിടെ 13 സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂട്ടബലാത്സംഗം ചെയ്തതായി ഈ ആഴ്ച ആരോപിക്കപ്പെട്ടതായി യു.എന്‍ പറഞ്ഞു.

18നും 27നും ഇടയില്‍ പ്രായമുള്ള എട്ട് സ്ത്രീകള്‍ ചികിത്സക്കായി തന്റെ വകുപ്പിനെ സമീപിച്ചതായി സാമൂഹിക വികസന മന്ത്രാലയത്തിലെ ലിംഗാധിഷ്ഠിത അതിക്രമ യൂണിറ്റ് മേധാവി സുലൈമാന്‍ ഇസ്ഹാഖ് അല്‍ജസീറയോട് പറഞ്ഞു. അവരില്‍ രണ്ട് പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ചികിത്സ ലഭിക്കുകയും, മറ്റ് ആറ് പേര്‍ക്ക് പിന്നീട് ലഭിക്കുകയും ചെയ്തു. എന്നാല്‍, സംഖ്യ ഇതിലും അധികമാണെന്നാണ് ഞാന്‍ കരുതുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബറിലെ സൈനിക അട്ടിമറിക്കെതിരെ ഞായറാഴ്ച നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ സേന രണ്ട് പേരെ കൊലപ്പെടുത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles