Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍ സൈന്യത്തിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍

ഖാര്‍തൂം: 2019ല്‍ പ്രസിഡന്റ് ഉമര്‍ അല്‍ബശീറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ വാര്‍ഷികം അനുസ്മരിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി. അധികാരത്തില്‍ തുടരുന്ന നിലവിലെ സൈന്യത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. തലസ്ഥാനമായ ഖാര്‍തൂമിലും മറ്റ് ഭാഗങ്ങളിലും പ്രതിഷേധ റാലികള്‍ ബുധനാഴ്ച നടന്നു. സിവിലിയന്‍ ഭരണത്തിലേക്കുള്ള രണ്ട് വര്‍ഷത്തെ പരിവര്‍ത്തന കലായളവ് ദുര്‍ബലപ്പെടുത്തിയ ഒക്ടോബറിലെ സൈനിക അട്ടിമറിക്കെതിരെ സുഡാനികള്‍ പ്രതിഷേധിച്ചു.

സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം സുഡാനിലെ സാമ്പത്തിക സ്ഥിതി വഷളായികൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം പ്രതിവര്‍ഷം 250 ശതമാനത്തിലെത്തിയിരിക്കുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles