Current Date

Search
Close this search box.
Search
Close this search box.

അല്‍ജസീറയുടെ ലൈസന്‍സ് സുഡാന്‍ പിന്‍വലിച്ചു

ഖാര്‍തൂം: അല്‍ജസീറ മുബാശിറിന്റെ സംപ്രേഷണ ലൈസന്‍സ് സുഡാന്‍ അധികൃതര്‍ പിന്‍വലിച്ചതായി ചാനല്‍. സുഡാനിലെ അല്‍ജസീറയുടെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരവും അധികൃതര്‍ റദ്ദാക്കിയതായി ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ ശൃംഖല ഞായറാഴ്ച അറിയിച്ചു.

സുഡാനുമായി ബന്ധപ്പെട്ട ‘പ്രൊഫഷണലല്ലാത്ത കവറേജിന്റെ’യും, രാജ്യത്തിന്റെ താല്‍പര്യത്തെയും സാമൂഹിക ഘടനയെയും ബാധിക്കുന്ന അവാസ്തവമായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെയും അടിസ്ഥാനത്തില്‍ അല്‍ജസീറ മുബാശിറിന്റെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ഒമറിന്റെയും ഫോട്ടോഗ്രാഫര്‍ ബദവി ബഷീറിന്റെയും അംഗീകാരം വിവര-സാംസ്‌കാരിക മന്ത്രാലയം റദ്ദാക്കിയതായി മാധ്യമ ശൃംഖല പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

രാജ്യത്ത് നടക്കുന്ന സംഭവങ്ങളുടെ ന്യായവും വസ്തുനിഷ്ഠവുമായ കവറേജ് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, മാധ്യമപ്രവര്‍ത്തകര്‍ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നതിനും, അവരുടെ തൊഴില്‍ ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തത്തില്‍ ഇടപെടല്‍ നടത്തുന്നതിനെ അല്‍ജസീറ അപലപിക്കുന്നു. അല്‍ജസീറ ഇതിനെ മൊത്തത്തില്‍ പത്രസ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണമായി കാണുകയും, മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ലംഘനത്തെ അപലപിക്കാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ-മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു -മാധ്യമ ശൃംഖല കൂട്ടിച്ചേര്‍ത്തു.

‘പ്രൊഫഷണല്ലാത്ത’ ചാനലിന്റെ സ്വഭാവത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് സുഡാനിലെ വിവര-സാംസ്‌കാരിക മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles