Current Date

Search
Close this search box.
Search
Close this search box.

‘പ്രതികരിക്കാതെ കടന്നുപോകില്ല’; എത്യോപ്യക്ക് മുന്നറിയിപ്പുമായി സുഡാന്‍

ഖാര്‍തൂം: തങ്ങളുടെ ഏഴ് സൈനികരെയും ബന്ദിയാക്കിയ സിവിലിനെയും എത്യോപ്യന്‍ സൈന്യം വധിച്ചതായി സുഡാന്‍ സൈന്യം. വധിക്കപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൊതുജനത്തിന് എത്യോപ്യന്‍ സൈന്യം പ്രദര്‍ശിപ്പിച്ചതായി സുഡാന്‍ സൈന്യം ആരോപിച്ചു. ഇതിന് അനുയോജ്യമായ പ്രതികരണമുണ്ടാകുമെന്ന് സുഡാന്‍ സൈന്യം ഞായറാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഈ വഞ്ചനാത്മകമായ പ്രവൃത്തി പ്രതികരണമില്ലാതെ കടന്നുപോവുകയില്ല -സുഡാന്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു. ഇതിനെതിരെ എത്യോപ്യന്‍ അധികൃതരില്‍ നിന്ന് പ്രതികരണമുണ്ടായിട്ടില്ല.

എത്യോപ്യയുടെ വടക്കന്‍ ടിേ്രഗ മേഖലയില്‍ സംഘര്‍ഷം രൂപപ്പെട്ടതും, നൈല്‍ നദിയിലെ എത്യോപ്യയുടെ വലിയ ജലവൈദ്യുത അണക്കെട്ടിന്റെ നിര്‍മാണവും മൂലം ഏതാനും വര്‍ഷങ്ങളായി ഇരുരാഷ്ട്രങ്ങളും തമ്മില്‍ അസ്വസ്ഥതകള്‍ പുകയുകയാണ്. ഇത് മൂലം പതിനായിരക്കണക്കിന് അഭയാര്‍ഥികളാണ് കിഴക്കന്‍ സുഡാനിലേക്ക് പലായനം ചെയ്തിട്ടുള്ളത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles