Current Date

Search
Close this search box.
Search
Close this search box.

എത്യോപ്യന്‍ ആക്രമണത്തെ തടഞ്ഞതായി സുഡാന്‍

ഖാര്‍തൂം: രാജ്യാതിര്‍ത്തിയിലെ എത്യോപ്യന്‍ സേനയുടെ ആക്രമണത്തെ തടഞ്ഞതായി സുഡാന്‍. ഉമ്മു ബറകാത്ത് മേഖലയില്‍നിന്ന് എത്യോപ്യന്‍ സൈന്യം പിന്‍വാങ്ങാന്‍ നിര്‍ബന്ധിതിരായതായി സൈന്യം ഞായറാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.

സംഭവം നടന്നത് ശനിയാഴ്ചയാണെന്ന് സുഡാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് കഴിഞ്ഞയാഴ്ചയിലെ ഖാര്‍തൂം അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം എത്രത്തോളമാണ് രാഷ്ട്രത്തിന് സുരക്ഷയൊരുക്കുന്നത് എന്നതാണ് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്യോപ്യന്‍ സൈനിക വക്താവ് കേണല്‍ ഗെറ്റ്‌നെറ്റ് അദാനെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles