Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ഷാഡോ സൈന്യവും

കാര്‍തൂം: കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന സുഡാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിക്കുന്നില്ല. വിലക്കയറ്റത്തിനെതിരെ ജനകീയ സമരത്തെ എല്ലാ വിധേനയും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാരും സൈന്യവും. ഇതിനായി ജനങ്ങള്‍ക്കിടയില്‍ ഷാഡോ പൊലിസിനെ നിയോഗിച്ചിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ വേഷമണിഞ്ഞ് ജനങ്ങള്‍ക്കിടയില്‍ സമരത്തില്‍ അവരുടെയും സാന്നിധ്യമുണ്ടാകും. ഇത്തരത്തില്‍ ഷാഡോ സൈന്യം സമരത്തിനിടെ ഡോക്ടറെ വെടിവെച്ചു കൊന്നിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സുഡാനില്‍ പ്രതിഷേധം നടക്കുന്നത്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനിടെയാണ് സിവിലിയന്‍ വേഷധാരിയായ സൈനികന്‍ ഡോക്ടറെ വെടിവെച്ചു കൊന്നത്. ഡോക്ടര്‍മാരുടെ സംഘടനയുടെ നേതൃത്വത്തിലാണ് തലസ്ഥാന നഗരിയായ കാര്‍തൂമില്‍ ഇപ്പോള്‍ പ്രതിഷേധ റാലി നടത്തുന്നത്. അതേസമയം, പ്രസിഡന്റിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെടുന്നവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

മൂന്നു പതിറ്റാണ്ടായി രാജ്യത്ത് ഭരണം നടത്തുന്ന ഒമര്‍ അല്‍ ബാഷറിന്റെ ഭരണം അവസാനിപ്പിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് സുഡാനിലെ ട്രേഡ് യൂണിയനുകളും സമരരംഗത്തുണ്ട്. വിലക്കയറ്റം തടയാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം രണ്ടാമത്തെ മാസത്തിലേക്ക് കടന്നു.

Related Articles