Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍ പ്രക്ഷോഭം: ധനകാര്യ,വിദേശകാര്യ മന്ത്രിമാരെ നീക്കം ചെയ്തു

കാര്‍തൂം: സുഡാനില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ താല്‍ക്കാലികാശ്വാസമെന്ന നിലയില്‍ ധനകാര്യ,വിദേശകാര്യ,ഊര്‍ജ,ആരോഗ്യ മന്ത്രിമാരെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു. വ്യാഴാഴ്ച പ്രധാനമന്ത്രിയാണ് മന്ത്രിസഭ പുനക്രമീകരണം നടത്തിയത്. മൂന്ന് മുതിര്‍ന്ന ക്യാബിനറ്റ് അംഗങ്ങളെയും അവരുടെ സ്ഥാനത്തുനിന്നും നീക്കം ചെയ്തിട്ടുണ്ട്. കുറച്ചു കാലമായ മന്ത്രിസഭ പുനസംഘടന ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

രാജ്യത്തെ ധനകാര്യ മന്ത്രിയായ ഇബ്രാഹിം ബദവിയെ നീക്കം ചെയ്തത് നിരവധി പേര്‍ക്ക് ആശ്ചര്യമുണ്ടാക്കി. രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നത് പ്രധാന പങ്ക് വഹിച്ചയാളായിരുന്നു ബദവി. രാജ്യത്ത് ഏകാധിത്യ ഭരണാധികാരിയായിരുന്ന ഉമര്‍ അല്‍ ബശീറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ നീക്കം ചെയ്ത ശേഷം രാജ്യത്ത് പരിവര്‍ത്തന സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു. എന്നാല്‍ അന്ന് മുതല്‍ തന്നെ സുഡാനില്‍ സാമ്പത്തിക പ്രതിസന്ധിയും ഉടലെടുക്കുകയായിരുന്നു.

Related Articles